... .കൊയ്തു കഴിഞ്ഞ വായ്കോല്കെട്ടുകള്ക്കിടയിലൂടെ ഞാന്‍ ഈറനോടെ തോര്‍ത്ത് ഉടുത്തു വേഗത്തില്‍ മുറ്റത്തെത്തി ...മുറ്റത്ത് ചാണകം മെഴുകി അമ്മ പച്ചനെല്ല് ഉണക്കാനിട്ടിരിക്കുന്നു ..ഉമ്മറത്ത് കളം മെഴുകാനുള്ള അരിപൊടി കലക്കി വച്ചിട്ടുണ്ടെന്ന് അമ്മ അടുക്കളയില്‍നിന്നും വിളിച്ചു പറഞ്ഞു .. കുളിച്ചു വരുന്ന വരവാണ് കാലില്‍ പറ്റിയ വയ്ക്കോല് പൊടികള്‍ ചവിട്ടിയില്‍ തട്ടി തിടുക്കത്തില്‍ ഉമ്മറത്ത് കയറി ...കുളിക്കാന്‍ നില്കുമ്പോള് അമ്പലത്തില്‍ വെടി പൊട്ടിയത് കേട്ടിരുന്നു
..അപ്പോള്‍ മുതല്‍ മനസ്സില്‍ സന്തോഷത്തിന്റെ തിരയിളക്കം..അമ്പലത്തില്‍ പോകാമായിരുന്നു ..വയ്കി ഉണര്‍ന്നത് കൊണ്ടു അത് നടന്നില്ല അതിനമ്മയുടെ വഴക്കും കേട്ടു.അച്ഛനോട് നുണപറഞ്ഞു ഇന്നു സ്കൂളിലും പോയില്ല ..അതുകൊണ്ട് ചേച്ചിമാര് ആരും ഇല്ലതാനും....ഒരു സുഗവും തോന്നിയില്ല ..എന്നാലും വേഗം പൂജ മുറിയില്‍ വിളക്കുവച്ച് കൈകല്‍ കൂപി ..മനസ്സില്‍ ഒരുപാടു സന്തോഷം ..ചെവിയില്‍ പൂരപറ മുഴങ്ങുന്നു ..ഉമ്മറത്ത് വച്ചു കേട്ടതിനെക്കളും അടുത്തെത്തിയിരിക്കുന്നു പറ യുടെ ചെണ്ടമേളം .. ..വേഗം അതികം പുതിയ ഒന്നുമല്ലാത്ത ഒരു ഷര്‍ട്ടും ട്രൌസറും എടുത്തിട്ടു അടുക്കളയിലെത്തി ..പൂരക്കലമായാല് എന്നും അമ്മ പപ്പടം കാച്ചും ഒരുപക്ഷെ എനിക്ക് വേണ്ടി ആയിരിക്കും ..പപ്പടത്തിന്റെ മണം മൂക്കിലേക്ക് കയറി..അടുക്കളയില്‍ അമ്മ നല്ല തിരക്കിലാണ് ..കാച്ചിവച്ച സാമ്പാറും പിന്നെ അമരക്കായ ഉപ്പേരിയും ഉണ്ട് നീ ചോറ് എടുത്തു ഉണ്ടോ ..അമ്മ....അപ്പോഴാണ് കണ്ടത് മറ്റൊരടുപ്പില്‍ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുകയാണ് പൂരം വരികയല്ലേ.. വേഗം ചെന്നു ഞാന്‍ അല്പം പച്ചമാവെടുത്തു കയ്യില്‍ ഒഴിച്ച് രുചി നോക്കി ഹ്മ്മം നല്ല രസമുണ്ട്..ആവശ്യത്തിന് കൂടുതല്‍ സര്‍ക്കരയും ഇട്ടിട്ടുണ്ട് അമ്മ..എനിക്കിഷ്ടമുള്ള തു കൊണ്ടാകണം..അല്പംകൂടെ എടുക്കാന്‍ നോക്കിയപോലെ അമ്മ കണ്ണുരുട്ടി.. പിന്നെ ഒന്നും നോക്കിയില്ല വേഗം ചോറ് കഴിച്ചു ..ഒരു സദ്യയുടെ രുചി..പൂരം വരികയല്ലേ ..അപ്പോഴേക്കും പറ മേലെപുറത്തെ ആശാരിയുടെ വീട്ടില്‍ എത്തിയിരുന്നു ..തിടുക്കത്തില്‍ അമ്മ മുററത്തേക്ക് ഓടി എത്തി തിടുക്കത്തില്‍ കോലം എഴുതി ..അച്ഛനും എന്റെ വിളികേട്ടു പറമ്പില്‍ നിന്നും കാല് കഴുകി മുറ്റത്തെത്തി ..ഭഗവതി എത്തി ടോ ..മുറ്റത്ത് പൂരപറ ..അമ്മ മാറ്റിവച്ചിരുന്ന മുറം നെല്ലെടുത്ത് പാറയില്‍ ചരിഞ്ഞു പ്രാര്‍ത്ഥിച്ചു ..ഭഗവതി മുറ്റത്ത് നിന്നു തുള്ളി ഞങ്ങളുടെ സമ്പാദ്യം ഏറ്റുവാങ്ങി .. നിന്നും ഒരു പിടിനെല്ലെടുത്തു മുകളിലേക്കും മുറ്റത്ത് വിതറി ..തലയില്‍ തൊട്ടു അനുഗ്രഹിച്ചു ..മടങ്ങി ..പറ യുടെ മേളം ദൂരേക്ക് പോയി ..മനസ്സില്‍ ഞാന്‍ വിളിച്ചു ..എന്റെ ഭഗവതീ ...ഇനി ഒരിക്കലും തിരിച്ചു വരാത്ത എന്റെ ബാല്യവും ഒപ്പം ഓര്‍മകളും .....

ok GOOD but i couldn't see the "PARA" in the picture!
മറുപടിഇല്ലാതാക്കൂശ്ശൊ വെര്‍തെ ഓര്‍മ്മകള്‍ ഉണ്ടാക്കി വിഷമിപ്പിച്ചു..
മറുപടിഇല്ലാതാക്കൂഇതൊക്കെ ഓര്‍ക്കുമ്പോ ഒരു നഷ്ടബോധം ആണ്