2009 നവംബർ 4, ബുധനാഴ്‌ച

പെട്ടിക്കട.."പി.ഓ.തോട്ടു പാലം"

ഈ ഒരു സുഖം വേറെ എന്തിനു കിട്ടും ..



നമ്മുടെ മനസ്സില്‍ നിന്നെല്ലാം "പെട്ടിക്കട" മഞ്ഞു പോകാന്‍ തുടങ്ങിക്കാണും..പണ്ട് പീടിക്ക ഉമ്മറത്ത്‌ ബസ്സ് കാത്തു നിന്നിരുന്ന കാലം ഉണ്ടായിരുന്നു..അവിടെ നില്‍കുന്ന സമയം കൊണ്ട് നമുക്ക് നാട്ടു വര്‍ത്തമാനങ്ങള്‍ എല്ലാം തന്നെ അറിയാന്‍ കഴിയും അല്പം പൊടിപ്പും തൊങ്ങലും വച്ച വിവിധ തരാം വീക്ഷണങ്ങള്‍..ആ രാജ്യത്തു നടന്ന സകലമാന സംഭവങ്ങളും ഇന്നത്തെ ഏഷ്യാനെറ്റിന്റെ ഓഫീസ് എന്നപോലെ പീടിക ഉമ്മറത്ത്‌ നിരത്തിക്കാണും..നേരം വെളുത്തത് മുതല്‍..പക്ഷെ ഇന്ന് ബസ്സ്‌ സ്റ്റോപ്പ്‌ വന്നു..ആര്‍ക്കും പരസ്പരം നോക്കാന്‍ സമയമില്ല.സംസാരിക്കാന്‍ സമയമില്ല .പെട്ടിക്കടക്ക് പകരം ഷട്ടര്‍ ഇട്ട വാര്‍പ്പ് പീടിക മുറികള്‍ എവിടെ നോക്കിയാലും ..കാലത്തിനൊത്ത് മാറുന്ന ജന ജീവിതം..ഞാന്‍ പറഞ്ഞു വന്നത്..



കഴിഞ്ഞ തവണ ഞാന്‍ ലീവിനു നാട്ടില്‍ പോയപ്പോള്‍ സുനിചേട്ടന്റെ കൂടെ ഒരു യാത്ര പോയി ..ഷോര്‍ണൂര്‍ ..പിന്നെ ചേലക്കര..അങ്ങനെ ..ശരിക്കും നല്ല രസമുണ്ടായിരുന്നു കാഴ്ചകള്‍ അസ്വതിക്കാന്‍ ബഹുനില കെട്ടിടങ്ങളും ..മരുഭൂമിയും തിളക്കമാര്‍ന്ന വര്‍ണങ്ങളും കണ്ടു മടുത്ത എന്റെ കണ്ണുകള്‍ക്ക്‌ ഒരു പുതിയ അനുഭവം...ഞാന്‍ കാറിന്റെ ചില്ലിനോട് ചേര്‍ന്നിരുന്നു കാഴ്ചകള്‍ കാണാന്‍..എങ്ങും നിറയെ പച്ചപ്പ്‌ മാത്രം ..തൃശൂര്‍..മുണ്ടൂര്‍ ..റോഡ്‌ പോലല്ല..പാടങ്ങള്‍.. ചെറിയ മലകള്‍ ..പിന്നെ പുഴ...പാടവരമ്പിലൂടെ നടന്നു കയറുന്ന അമ്പലങ്ങള്‍ ..ആല്‍ത്തറ..മലമുകളിലെ അമ്പലങ്ങള്‍ ..എങ്ങും അല്പം പോലും മടുപ്പിക്കാത്ത കാഴ്ചകള്‍ ..സുനിചേട്ടന്‍ ഫോണിലും മറ്റുമായി തിരക്കിലായത് കൊണ്ട് ഞാന്‍ ശരിക്കും വഴിയോര കാഴ്ചകള്‍ ആസ്വതിച്ചു കൊണ്ടിരുന്നു..കണ്ടു കൊതി തീരും മുന്‍പേ അവയെല്ലാം ഭൂതകാലത്തിലേക്ക് മറഞ്ഞു..ഒരു തിരുവ് എത്തിയപോള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഭാവനാ ലോകത്തുനിന്നും താഴെയിറങ്ങി..പുറത്തു ഇറങ്ങിയപോള്‍ നല്ല കാലാവസ്ഥ..നല്ല ഫ്രെഷ് എയര്‍ ...ഞാന്‍ ചുറ്റും നോക്കി ..ഇടതു വശത്ത് ഒരു ബസ്‌ സ്റ്റോപ്പ്‌ (പുതിയ തലമുറയുടെ അല്ല )..മേഞ്ഞ ഓലയെല്ലാം പഴകി പൊടിഞ്ഞു വെറും തണ്ട് മാത്രം ആയിരിക്കുന്നു..ഇരിക്കാനായി പനയുടെ പുറം പാളി നാലാക്കി പൊളിച്ചു അണി അടിച്ചു വച്ചിട്ടുണ്ട് ..ഞാന്‍ അതില്‍ കയറി ഇരുന്നു ..തൊട്ടടുത്ത്‌ തന്നെ ഒരു പെട്ടിക്കട..ഈ അടുത്ത കാലത്തൊന്നും തന്നെ ഞാന്‍ ഇങ്ങനെ ഒരു കട കണ്ടിട്ടില്ല..മുന്നിലേക്ക് ഓല ചായ്ച്ചു കെട്ടിയിരിക്കുന്നു ..പലക കൊണ്ട് മുന്നിലേക്ക് തട്ട് അടിച്ചു വച്ചിട്ടുണ്ട് ..മിട്ടായി കുപ്പികള്‍ വക്കാന്‍..രണ്ടു പഴക്കുല ..ഒരു പൂവന്‍ പഴക്കുലയും ഒരു നാടന്‍ മൈസൂര്‍ പഴക്കുലയും ..കണ്ടാല്‍ അറിയാം ഇത് അടുത്ത് തന്നെ പറമ്പില്‍ ഉണ്ടായതാവണം എന്ന് ..ഒരടിയെ കാണൂ പഴക്കുലകള്‍ ..ഞാന്‍ കുറച്ചുകൂടെ അടുത്തേക്ക് മാറിനിന്നു നോക്കിക്കണ്ടു ..പെട്ടിക്കട..നെല്ലിക്ക ഉപ്പിലിട്ടത്‌ ..വേറെ കുപ്പിയില്‍ മാങ്ങാ അച്ചാര്‍ ..ചെറുനാരങ്ങ പൊതി അച്ചാര്‍ തൂകി ഇട്ടിരിക്കുന്നു..‍ പിന്നെ കാരക്ക മിട്ടായി ഉണ്ട് ..തേന്‍ നിലാവ് ഉണ്ട് കുപ്പിയില്‍ ..പോട്ടുകടലയുണ്ട് ..പിന്നെ നല്ല കിണറ്റു വെള്ളത്തില്‍ ഉണ്ടാക്കിയ ഗോട്ടി സോഡാ ..സര്‍ബത്തിനും നാരങ്ങ സോഡക്കും ..പിന്നെ മുറുക്കാന്‍ ..അല്ലറ ചില്ലറ വലിക്കൊപ്പും..ഇതെല്ലം കൂടി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളം വന്നു..ഞാന്‍ അല്പം കൂടെ അടുത്ത് ചെന്നു..ഏതോ വരുത്താനാണ് എന്ന് കരുതി അയാള്‍ എന്നെ നോക്കി വളരെ വിനയത്തോടെ പുഞ്ചിരിച്ചു ഞാനും ചിരിച്ചു..ഞാന്‍ അകെ അങ്ങലാപ്പില്‍ ആയ്യി പോയ്യി...എവിടെ നിന്നും തുടങ്ങും..ആദ്യം ഏതാണ് കഴിക്കുക...ആദ്യം രണ്ടു പഴമാവം ശരിക്കും കണ്ടപ്പോള്‍ തന്നെ ഒരു കൊതി തോന്നി..അയ്യാള്‍ പറഞ്ഞു ഇത് തനി നാടനാ ദേ ആ പറമ്പില്‍ ഉണ്ടായതാ..അയ്യാള്‍ വിരല്‍ ചൂണ്ടു പാടവക്കിലെ ഒരു പറമ്പിലേക്ക്‌..അയ്യാള്‍ കരുതി ക്കാണും ഞാന്‍ ഇതൊന്നും കാണാതെ ഏതോ പട്ടണത്തില്‍ നിന്നും വരികയാണെന്ന് ..ഞങ്ങടെ പറമ്പും പടവും ഒന്നും ഇയ്യാള്‍ക്ക് അറിയില്ലാലോ..ഞാന്‍ രണ്ടു പഴമിരിഞ്ഞു ..വിരല്‍ വലിപ്പമേ ഉള്ളു..ഇന്ന് കാലത്ത് കാപ്പികുടിക്കുമ്പോള്‍ അമ്മ ഇതിന്റെ രണ്ടിരട്ടി വലിപ്പം ഉള്ള അഞ്ചു ആറു പഴം അമ്മ പ്ലേറ്റില്‍ കൊണ്ട് വച്ചിരുന്നു പക്ഷെ അത് കണ്ടപോലെ ഇത്രേം കൊതി എനിക്ക് തോന്നിയില്ല..എനിക്കങ്ങനെ ആണ് പുറത്തിറങ്ങിയാല്‍ വഴിയില്‍ കാണുന്നതിനോടെല്ലാം എനിക്ക് ഭയങ്കര കൊതി തോന്നും.. വാങ്ങി കഴിച്ചത് കൊണ്ടാകാം നല്ല മധുരം..ഒന്ന് ഒരു രൂപ അയ്യാള്‍ പറഞ്ഞു ..ഹോ പത്തു ഫില്‍‌സ് പോലും അയ്യില്ല ഞാന്‍ മനസ്സില്‍ പറഞ്ഞു .ഇത് ദുബായില്‍ ആണെങ്കില്‍ ഒരു ദിര്‍ഹം അയ്യേനെ..പന്ത്രണ്ടു രൂപ..അത് കഴിച്ചു കഴിഞ്ഞപ്പോള്‍ പീടികക്കാരന്‍ എന്നെ കുറിച്ച് കുശലം ചോദിച്ചു ..നാടെവിടെ വീടെവിടെ ..ഇവിടെ എവിടെ വന്നതാണ്‌ ..എന്തിനു വന്നതാണ്‌ ..അയ്യാളുടെ ഡ്യൂട്ടി ആണ് ഇതെല്ലം എന്നത് പോലെ..എന്നാലും അയ്യാളുടെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല ഞാന്‍ ഇനിയും എന്തെങ്കിലും ഒക്കെ വാങ്ങും എന്ന പോലെ..അയാള്‍ വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി ഇനി എന്താ വേണ്ടത് എന്ന് അയ്യാള്‍ നിശബ്ദമായി എന്നോട് ചോദിച്ചു...അകെ നൂറു രൂപയുടെ കച്ചവടം നടന്നാല്‍ ഭാഗ്യം അവിടെ..ഇയ്യാള്‍ എങ്ങനെ ജീവിക്കുന്നു ഞാന്‍ മനസ്സില്‍ ചോദിച്ചു..ഞാന്‍ അവിടെ സ്ഥിരം കുറ്റിക്കാര്‍ക്ക് ഇട്ടിരുന്ന ബഞ്ചില്‍ ഇരുന്നു ..ആ തേന്‍ നിലാവിന് എന്താ വില??..ഒരു രൂപയ്ക്കു രണ്ടു എണ്ണം ...സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു രൂപയ്ക്കു പത്തെണ്ണം ആയ്യിരുന്നു..എന്തൊരു വില..ഞാന്‍ നാലെണ്ണം എടുത്തു വായില്‍ ഇട്ടു..പഴയ രുചിയില്ല ..മധുരത്തിന് വേണ്ടി മറ്റെന്തൊക്കെയോ ...എന്നാലും ആഗ്രഹം കൊണ്ട് നാലും ഞാന്‍ കഴിച്ചു...ഇതിനിടയില്‍ കടയുടെ തിണ്ണയില്‍ നിന്നും ഞാന്‍ സുനിച്ചേട്ടനെ എത്തിനോക്കി ..ആള് പറമ്പിന് ചുറ്റും ചങ്ങലയും പിടിച്ചു നടക്കുന്നു (സോറി അളവാണ് കേട്ടോ സ്ഥലത്തിന്റെ) ..ഞാന്‍ വീണ്ടും തിരിച്ചെത്തി..തൂകി ഇട്ടിരുന്ന നാരങ്ങ അച്ചാറിന്റെ പൊതി പൊട്ടിച്ചെടുത്തു..പീടിക ക്കാരന്‍ ഇപ്രാവശ്യം വിലയൊന്നും പറഞ്ഞില്ല..എല്ലാം കൂടി കഴുത്തിനു കുത്തി പിടിക്കാമല്ലോ..പണ്ട് ഇതേ നാരങ്ങ അച്ചാര്‍ വാങ്ങാന്‍ അപ്പാപ്പന്റെ കടയിലേക്ക് ഓടുമായിരുന്നു..ഉച്ചക്ക്..സിസ്റ്റുംമ്മാര്‍ കാണാതെ..കണ്ടാല്‍ പെടച്ചു ചന്തിയുടെ തോലെടുക്കും....അന്ന് ഇരുപത്തി അഞ്ചു പൈസയായിരുന്നു വില..ഇപ്പോ അതിനു ഒന്നേ അമ്പതാണ് വില ..എന്നാലും ആ പഴയ രുചിയും ഉപ്പും പുളിയും ഒക്കെ ഉണ്ട് ..പൊതി അല്പം കേമം ആക്കിയിട്ടുണ്ട്..അയ്യാള്‍ വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി ഇനി എന്താ വേണ്ടത് എന്ന മട്ടില്‍ ...കാരക്ക മിട്ടായ്യി കുപ്പിയില്‍ കൈവച്ചു..അത് വേണ്ട അത് എനിക്ക് ഇഷ്ടമില്ല..മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കയ്യില്‍ നിന്നും ഒരു രൂപ മോഷ്ടിച്ചു.ഉച്ചക്ക് അപ്പാപ്പന്റെ കടയില്‍ പോയി കാരക്ക മിട്ടായി വാങ്ങി ഇരുപതെണ്ണം കിട്ടി ഒരു രൂപയ്ക്കു എന്റെ കണ്ണ് തള്ളി പോയ്യി..ഇത് ഞാന്‍ എങ്ങനെ തീര്‍ക്കും .സ്കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ സ്നേഹം നടിച്ചു കൂടെ നടക്കാന്‍ ഇഷ്ടപെടാത്ത കിഷോറിനെ കൂടെ കൂടി..അവനെ കാണുമ്പൊള്‍ എല്ലാം അവന്‍ മൂകൊളിപ്പിച്ച്ചാവും നടക്കുക ..അത് കൊണ്ട് മാത്രമാണ് എനിക്ക് ഇഷ്ടപെടാത്തത്..അവനു ഞാന്‍ നാലെണ്ണം കൊടുത്തു .അവനു സന്തോഷം അയ്യി..ഞാന്‍ അവന്റെ മുഖം നോക്കിയില്ല ..ഒരു മിട്ടായ്യി തന്നെ കൊടുക്കാന്‍ പരസ്പരം ഇഷ്ടപെടാത്ത കാലം..നടത്തത്തിനിടയില്‍ കരക്കമിട്ടായി തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍ ..വീടെത്താറായി ഇനീം ഉണ്ട് പത്തെണ്ണം ഭാക്കി..കൊടുത്ത നാലെണ്ണം അവന്‍ കഴിച്ചു തീര്ന്നപോള്‍ ഞാന്‍ വീണ്ടു അവനു മൂനെണ്ണം കൂടെ കൊടുത്തു.ഇഷ്ടമുണ്ടായിട്ടല്ല ..ഞാന്‍ എങ്ങനെ ഇതെല്ലം തിന്നു തീര്‍ക്കും..അമ്മയോ ചേച്ചിമാരോ കണ്ടാല്‍ എന്നെ കൊന്നു കൊലവിളിക്കും ...അവന്‍ എന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു എവിടുന്നു കിട്ടി നിനക്ക് ഇതിനുള്ള കാശു..ഞാന്‍ പറഞ്ഞു അമ്മ തന്നതാ ഇന്നലെ പെട്ടികയിലെ ഭാക്കി..ഞാന്‍ മുഖം നോക്കാതെ പറഞ്ഞു ..ഇത്രയും മിട്ടായി കൊടുത്തത് കൊണ്ടാകാം അന്നുമുതല്‍ അവനു എന്നോട് വലിയ സ്നേഹമാണ്..ഞാന്‍ വീണ്ടും നടന്നു..പാടത്തിന്റെ പകുതിയില്‍ വച്ച് കിഷോര്‍ വീടിലേക്ക്‌ പോയി..ഇന്നേം നടക്കണം എന്റെ വീടിലേക്ക്‌ ..പിന്നേം ഉണ്ട് എന്റെ കയ്യില്‍ കാരക്ക മിട്ടായി..എന്ത് ചെയ്യും..വരണ്ടു കിടക്കുന്ന പാഠം പൂട്ടി ഇട്ടിരിക്കുകയാണ് ..ഞാന്‍ ആരും കാണാതെ ഭാക്കിയുള്ള കരക്കയെല്ലാം ഉഴുതു മറിഞ്ഞ മണ്ണില്‍ പൂഴ്ത്തി വച്ചു..ഹോ അന്ന് മുതല്‍ കാരക്ക മിട്ടായി എനിക്ക് മതിയായി....ഞാന്‍ അയ്യളോട് ചോദിച്ചു വില്‍സ്‌ ഉണ്ടോ....ഞാന്‍ വലിക്കാന്‍ പഠിച്ചത് വില്‍സില്‍ ആയ്യിരുന്നു..അയ്യൊവ്വ് വില്സില്ല ബീടിം പിന്നെ ഫില്‍റ്റര്‍ ഉം ഉണ്ട് ..അതെനിക്ക് ശീലമില്ല അതുവേണ്ടാ..അപൌഴേക്കും സുനിചെട്ടന്‍ അവിടെ എത്തി ക്ഷീണിച്ചു വലഞ്ഞു..നീ ഇവിടെ എന്തെടുക്കുകയ്യാ..ഒന്നുമുല്ലാ ..എന്റെ ഫീലിങ്ങ്സ്‌ മൂപ്പര്‍ക്ക് മനസിലാക്കുമോ?? ക്ഷീണിചെങ്കില്‍ നമുക്ക് രണ്ടു നാരങ്ങ സോഡാ ആകാം..ആളും തലയാട്ടി..രണ്ടു ഉപ്പു സോഡാ ..ഗോട്ടി സോഡാ മതി.ഞാന്‍ പ്രത്യേകം പറഞ്ഞു ..ആദ്യം കിട്ടിയത് സുനിചേട്ടന്‍..വലിച്ചു കുടിച്ചു പറമ്പിലേക്ക്‌ പോയ്യി..ഞാന്‍ ആയത്തില്‍ ആസ്വതിച്ചു തന്നെയാണ് കുടിച്ചത്..ഗ്ലാസിലെ വെള്ള പോളകള്‍ പൊട്ടിത്തെറിച്ച് എന്റെ ചുണ്ടും മീശയും(മീശയുടെ ഭാഗം) നനഞു ..ഹാ നല്ല ഒരു അനുഭവം...ഇന്നി അടുത്തത് നെല്ലിക്കയ്യാണ് നല്ല പച്ചമുളകിട്ട് വച്ചിരിക്കുന്നു നല്ല വലിയയ നെല്ലിക്കകള്‍ ..എന്റെ വായില്‍ വെള്ളമൂറി..ഉപ്പും മുളകും എന്നിക്ക് വളരെ ഇഷ്ടമാണ് ..രണ്ടു നെല്ലിക്ക വാങ്ങി ചവച്ചു കഴിച്ചു..എല്ലാറ്റിനും അതിന്റേതായ ഒരു രുചി...മൊത്തം ഒരു വിധം എല്ലാം ഞാന്‍ രുചിച്ചരിഞ്ഞ ശേഷം ഞാന്‍ മൊത്തം ആയ പൈസയും കൊടുത്തു ഇറങ്ങി നടന്നു..അയ്യാള്‍ എന്നെ നോക്കി " ഇവന്‍ എവിടെ നിന്ന് വരുന്നൂ" അങ്ങനെ പറഞ്ഞോ ..ഹേയ് ഉണ്ടാവില്ല..പെട്ടിക്കടയോട് ചേര്‍ന്ന് തന്നെ പാടം തുടങ്ങുകയായി..എന്തുകൊണ്ടും എനിക്ക് വളരെ സന്തോഷം തരുന്ന ഒരു മൂഡ്‌ ...ഐ വാസ് സൊ റിലാക്സ്ട്....രണ്ടടി മുന്നോട്ടു നടന്നപോള്‍ ദേ ഒരു ചെറിയ പാലം ..പാലം ഉണ്ടേല്‍ അറിയാലോ ഒരു ചെറിയ തോടും ഉണ്ട് ..നല്ല കാറ്റു വീശുന്നു..തോട്ടില്‍ വെള്ളം കുറച്ചേ ഉള്ളു എങ്കിലും കലപില കൂട്ടി ഒഴുകി പോകുന്നു..പരല്‍ മീന്‍ കുഞ്ഞുങ്ങള്‍ കണ്ണ് പൊതി കളിക്കുന്നു ..ഞാന്‍ ആ പാലത്തിന്റെ ഒരു വശത്ത് ഇരുപ്പുറപ്പിച്ചു..ഇപ്പോള്‍ ഒരു മല്ബോരോ ലൈറ്റ് കിട്ടിയിരുന്നെങ്കില്‍ ..പിന്നെ ഒന്നും ആലോചിച്ചില്ല വീണ്ടും പെട്ടിക്കടയിലേക്ക്‌ കയറി..ഒരു ഫില്‍റ്റര്‍ തരൂ ..തീപെട്ടീം..പയ്സകൊടുത്തു തിരിച്ചിറങ്ങി ..വീണ്ടും പഴയ സ്ഥലത്ത് തിരിച്ചു വന്നു ഇരിപ്പുറപ്പിച്ചു..ഫില്‍റ്റര്‍ നു തീ കൊളുത്തി ..തീപെട്ടി തോട്ടിലൂടെ ഒഴുകി പോയ്യി...(സൂക്ഷിക്കാന്‍ ഞാന്‍ ഒരു വലിയനല്ല)...വീണ്ടും നല്ല കുളിര്‍മ്മയുള്ള കാറ്റു.....കുറെ നാളുകളായി ഞാന്‍ അനുഭവിച്ചറിയാത്ത ഒരു മനസുഖം ..ഞാന്‍ വീണ്ടും എന്റെ അനുഭൂതികളിലേക്ക് ഊളയിട്ടു..പാടത്തിന്നക്കരെ ഉള്ള മലയിലേക്ക് കണ്ണും നട്ടിരുന്നു....നീ എന്താ തിരിച്ചു  പോരുന്നില്ലേ??.സുനിചേട്ടന്‍ പിന്നില്‍ നിന്നും വിളിച്ചു..ഞാന്‍ നടന്നു ചെന്ന് കാറില്‍ കയറി....

2009 നവംബർ 3, ചൊവ്വാഴ്ച

ഞാന്‍ കണ്ട സ്വര്‍ഗ്ഗം-"കുടജാദ്രി മല"






യാത്രകള്‍ എനിക്കിഷ്ടമാണ് ..സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകുമ്പോള്‍ ഞാന്‍ വീട്ടില്‍ ചോദിക്കുമായിരുന്നു ..വിടില്ല എന്നറിഞ്ഞിട്ടു കൂടി ..പിന്നെ പിന്നെ ജോതി ചേച്ചി പറയുമായിരുന്നു എന്റെ വിഷമം കണ്ടു നിനക്കു ജോലി കിട്ടുമ്പോള്‍ തനിയെ പോകാലോ എവിടെ വേണേലും എന്തിനാ വിഷമിക്കുന്നത് എന്ന് ..പിന്നെ പിന്നെ അത് മനസ്സില്‍ സൂക്ഷിച്ചു.അതെ ഇന്നു എനിക്ക് എവിടെ വേണേലും പോകാം ..അങ്ങനെ എനിക്ക് ജോലി കിട്ടിയതിനു ശേഷം ഞാന്‍ ആദ്യമായി നടത്തിയ ഒരു ദൂരയാത്ര ...അതിനും നിമിത്തം ഉണ്ടായിരുന്നു ..എന്റെ രാത്രികളിലെപോഴോ ഞാന്‍ ഒരു സ്വപ്നം കണ്ടു ..ആ സ്വപ്നത്തില്‍ എന്റെ ഇഷ്ട ദേവനായ ശിവന്റെ സാനിധ്യം ഉണ്ടായിരുന്നു ..അന്നെന്റെ മനസ്സില്‍ പതിഞ്ഞതാണ് കുടജാദ്രി ..പിന്നീടങ്ങോട്ട് ആ പേരിനോട് എനിക്ക്   പ്രണയമായി ..എനിക്കറിയില്ലായിരുന്നു ആ സ്ഥലം എവിടെയെന്നു ....പക്ഷെ അവസാനം എല്ലാം കൂടെ ഒത്തു വന്നു ..കുടുംബത്തോടൊപ്പം ഒരു യാത്ര മൂകാംബിക അവിടെ ചെന്നപ്പോള്‍ അറിഞ്ഞു കുടജാദ്രി അവിടെ അടുത്താണെന്ന് ..പിന്നെ ഒന്നും ചിന്തിച്ചില്ല ..അങ്ങോട്ട് യാത്ര തിരിച്ചു പലരും പറഞ്ഞു വേണ്ടെന്നു പക്ഷെ എന്റെ മനസ്സു പറഞ്ഞു എന്നെ അങ്ങോട്ട് മാടിവിളിക്കുന്നു എന്ന്..


പോക്നായി അവിടെ അന്വേഷിച്ചപോള്‍ അറിഞ്ഞു അവിടേക്ക് ജീപ്പ് മാത്രമേ പോകൂ എന്ന്..എന്നാലും ഞാന്‍ പിന്മാറിയില്ല .എന്റെ ആഗ്രഹം കണ്ടു എന്റെ സുഹൃത്തിനും ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.പിന്നെ ജീപ്പില്‍ ആയി യാത്ര കൂടെ തിരുവനന്ദപുരം കളക്ട്രേറ്റില്‍ ജോലി ചെയ്യുന്ന രണ്ടു മധ്യ വയസ്കരായ സ്ത്രീകളും അവരും കേട്ടറിഞ്ഞു ആഗ്രഹം മൂത്തിട്ടാണ് വരവ് ..ഞാന്‍ മനസ്സില്‍ പറഞ്ഞു എന്നെ പോലെ വട്ടുള്ളവര്‍ വേറെയും ഉണ്ടല്ലേ?? അതും പെണ്ണുങ്ങള്‍ ..യാത്ര തുടങ്ങിയപ്പോള്‍ രസം പിടിച്ചു ..പരസ്പരം പരിജയപെട്ടു..അതിനിടയില്‍ ആരോ പറയുന്നത് കേട്ടൂ അവിടെ പാര്‍വതി ദേവിയുടെ പ്രതിഷ്ഠ ഉണ്ടത്രേ ..അപ്പോ ശിവന്‍?? അതിനെ കുറിച്ച് അവര്‍ക്ക് വലിയ അറിവില്ല..എന്റെ മനസിലെ വിഷമം ഞാന്‍ പുറത്തു കാണിച്ചില്ല ..പെട്ടെന്ന് മനസിലായി ജീപ് റോഡ്‌ വിട്ടു കാട്ടു  വഴിയിലേക്കു കയറി ഇനി ഇരുപതു കിലോമീടര്‍ മല കയറണം ഇന്നലെ മലയിലെത്തൂ ..പിന്നെ നാലു കിലോമിടെര്‍ കാല്‍നടയായി ..സിജു(സുഹൃത്) എന്റെ മുഖത്തേയ്ക്ക് നോക്കി..ഇവന് വട്ടാണോ?? എനിക്ക് മനസിലായി അവന്‍ മനസ്സില്‍ പറയുന്നു ..റോഡ്‌ കണ്ടപ്പോള്‍  അത് മലയില്‍ നിന്നും വെള്ളം ഒലിച്ചു വരുന്ന തോടാണ് എന്ന് മനസിലായി ..ജീപ് റോഡിലൂടെ കുട്ടികള്‍ വട്ടുരുട്ടുന്നത് പോലെ യാതൊരു ലക്കും ലഗാനുമില്ലാതെ മുന്‍ഭാഗം വലത്തോട്ടും പിന്‍ഭാഗം ഇടത്തോട്ടും മാറി മാറി ചരിഞ്ഞു അലമുറയിട്ടു കൊണ്ട് കയറ്റം കയറി ..



ഓടിക്കുന്നവനെ കണ്ടപ്പോള്‍ ഒരരോഗ്യം ഇല്ലാത്തവനെ പോലെ ഒരു വശത്തോട്ടു വലിഞ്ഞിരുന്നു വളയം പിടിക്കുന്നു ..ഇവന്‍ കേമന്‍ തന്നെ മനസ്സില്‍ പറഞ്ഞു ..ഞാന്‍ പ്രകൃതിയെ ആസ്വതിച്ചു കൊണ്ടിരുന്നു ..ജീപ്പ് വളവുകളും തിരുവുകളും മാറി മാറി കയറി പിന്നിടുന്ന വഴികളെ നോക്കി ഞാന്‍ കഷ്ടപ്പെട്ട് പിടിച്ചിരുന്നു ..കേറ്റം ദുഷ്കരമായി വരുന്നത് മനസിലയ്യി ജീപിന്റെ കരച്ചില്‍ കേട്ടപ്പോള്‍ ..പിന്നെ ഒരു വളവ്‌ എത്തിയപോള്‍ അവനൊന്നു നിന്ന് ഡ്രൈവര്‍ പിന്നോട്ടെടുത്തു ..തിരിയാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു വളവും ഒപ്പം വലിയ കയറ്റവും..അയാള്‍ ജീപ് അല്പം പിന്നോട്ടെടുത്തു ..എന്റെ നോട്ടം തിരിച്ചു പിന്നില്ലെക്കായി ..ഹൃദയം ഒരു നിമിഷം നിന്നോ?? പിന്നിലേക്കു ആഴമുക്ക കൊക്ക..കൊക്കയുടെ വക്കിലുള്ള ഒരു പാറയില്‍ ഉടക്കി ജീപ് നിന്ന് അവന്‍ വീടും വളയം പിടിച്ചു തിരിച്ചു കയറ്റം കയറ്റി..ഹൂ ഒരല്പം മന്നോന്നിടിഞ്ഞാല്‍ പോടീ പോലും ഇല്ല കണ്ടു പിടിക്കാന്‍..ഞാന്‍ ആണ് അറ്റത്ത്‌  ഇരിക്കണത്.. അപോ ആദ്യം താഴേക്ക്‌ പോണതും..എന്തായാലും ഞാന്‍ കുടജദ്രിയെ പ്രണയിച്ചു ഇരുന്നു..എനിക്ക് തിടുക്കമായിരുന്നു എന്റെ പ്രണയിനിയെ കാണു ന്നത് പോലെ ..എന്റെ മനസിന്‌ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി അതെന്തുകൊണ്ടെന്ന് ഇന്നുമെനിക്ക്‌ അറിയില്ല..ഒരുപക്ഷെ നിങ്ങള്‍ക്കത് മനസിലാകില്ല....




മലകയറി കഴിഞ്ഞപ്പോള്‍ സിജു വീണ്ടും എന്റെ മുഖത്തേയ്ക്ക് നോക്കി..ഇത് കാണാനാണോ ഇവിടെ വന്നത് എന്നാ ഭാവത്തില്‍ ..പക്ഷെ ഞാന്‍ അത് കണ്ടതായി ഭാവിച്ചില്ല..ഞങ്ങള്‍ മല കയറാന്‍ തുടങ്ങി എനിക്ക് തോന്നി ഇതുപോലെ ആകുമോ സ്വര്‍ഗം..മലന്ചെരിവും കാറ്റും പുല്‍ത്തകിടിയും എല്ലാ മായിട്ട് എന്റെ മനസിന്‌ വളരെ സന്തോഷം.ഒരു പക്ഷെ വയറു നിറയെ ഇഷ്ട ഭക്ഷണം കഴിച്ചാല്‍ പോലും ഇത്രേം മാനസിക സുഖം കിട്ടില്ല .. ഞാന്‍ ഓടി യോടി മലകള്‍ കയറി..ആ മലകള്‍ക്ക് മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയപ്പോള്‍ തോന്നി മനുഷ്യന്‍ എത്ര നിസ്സാരമാണ് ഈ ഭൂമിയില്‍ എന്നിട്ടും നിലക്കാത്ത അഹങ്കാരവും അഹങ്ധയും മാത്രം ..അവിടെ എത്തിയപോള്‍ എന്റെ മനസ്സു ആരോടോ ഞാന്‍ അറിയാതെ സംസാരിക്കുന്നതു പോലെ ..ഏതോ ജന്മത്തില്‍ എനിക്കവിടെ വച്ചു എന്തോ നഷ്ടപെട്ടത് പോലെ ..ഓരോ മലകളും കയറിയിരങ്ങുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി ..അവസാനം അവിടെ എത്തുമ്പോള്‍ എന്താണ് നമ്മെ കാത്തിരിക്കുന്നത്‌ എന്ന് എനിക്കറിയില്ലായിരുന്നു ..എന്റെ മനസ് പറഞ്ഞു അവിടെ ഒരു ശിവ പ്രതിഷ്ഠ ഉണ്ടെന്നു ...പക്ഷെ കൂടെ ഉള്ളവര്‍ക്കര്‍ക്കും അങ്ങനെ ഒരരിവില്ല..മനസ് വല്ലാതെ ആയിപോയ്യി ..മലകള്‍ മാറി മാറി അവസാനം അതിനവസനമായി ഒരു ഒറ്റക്കല്‍ കോവില്‍ കണ്ടു തുടങ്ങി അവിടെയെതിയപോള്‍ അവിടെ ഒരു അദിശങ്കര വിഗ്രഹം ..അതിനു ഉമ്മറത്ത്‌ രണ്ടു മ‌ുന്നു സന്യാസിമാരും സന്യാസിനികളും അവര്‍ വളരെ സന്തോഷത്തോടെ ഞങ്ങളെ വരവേറ്റു ...അവര്‍ പറഞ്ഞു ഇതാണ് അവസാനം ഇനി അങ്ങോട്ട്‌ ഒന്നും പോകാന്‍ ഇല്ല...എന്റെ മനസ് വല്ലാതെ ആയി ..അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരു വയസായ സന്ന്യാസി വരുന്നത് കണ്ടു ഞാന്‍ വീണ്ടും അദ്ദേഹതോട് ചോദിച്ചു ഇവിടെ ശിവ പ്രതിഷ്ടയില്ലേ ??അദ്ദേഹം പറഞ്ഞു ഉണ്ട് ..ഇതിനപ്പുറം ആരും പോകാറില്ല ഇവിടെ നിന്ന് ഒറ്റയടിപ്പതയിലൂടെ പോണം ദുഷ്കരമാണ് ..കുട്ടിക്ക് പോകണമെന്നു അത്രയ്ക്ക്





ആഗ്രഹം ഉണ്ടെങ്കില്‍ ഞാന്‍ കൂട്ടിനു വരം ഒരു സന്യാസിനി പറഞ്ഞു ..ഇതിലൂടെ ഒരു ഒറ്റയടി പ്പാതയുണ്ട് അതിലൂടെ താഴേക്ക്‌ ഇറങ്ങിയാല്‍ അവിടെ ഒരു ശിവ പ്രതിഷ്ടയുണ്ട് അങ്ങോട്ട്‌ ആരും പോകരില്യ..എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു..എന്തുകൊണ്ടാണ് എന്നറിയില്ല ..ശിവക്ഷേത്രത്തില്‍ നിന്നും ഞാന്‍ അനുഭവിച്ച ശാന്തിയും സന്തോഷവും ഒരിടത്തുനിന്നും എനിക്ക് കിട്ടിയിട്ടില്ല..ശിവ ക്ഷേത്ര പരിസരത്തെ ഞാന്‍ ഒരു പാട് ഇഷ്ടപെട്ടിരുന്നു...ഞാന്‍ പോകാന്‍ തയ്യാറെടുത്തു ..കൂടെ ഉള്ളവരോട് പറഞ്ഞു നിങ്ങള്‍ വരണമെന്നില്ല ഞാന്‍ ഇവരോടൊപ്പം പൊയ്ക്കോളാം ...മറ്റുള്ളവര്‍ക്കൊന്നും എന്നെപോലെ ആ സ്ഥലം അത്ര അസ്വതിചില്ലെന്നു എനിക്ക് മനസിലായിരുന്നു ..നേരം ഇരുട്ടാന്‍ തുടങ്ങി നീ ഇന്നി താഴോട്ട് പോയാല്‍ ശരിയാവില്ല സിജു പറഞ്ഞു ..അത് കേട്ട് കൂടെ ഉള്ളവരും അത് തന്നെ പറഞ്ഞൂ ..ഇനി വരൂ തിരിച്ചു നടക്കാം ..അത്രയും പേര്‍ എനിക്ക് വേണ്ടി കാത്തു നില്‍ക്കില്ലെന്ന് എനിക്ക് മനസ്സിലായ്യി..ഞാന്‍ ഒന്ന് കൂടെ ആ ഒറ്റയടി പാതയിലേക്ക് എത്തിനോക്കി മനസുകൊണ്ട് പറഞ്ഞു ..നിന്നെക്കാണാന്‍  ഞാന്‍ ഇനിയും വരും...ഒരിക്കല്‍ ഒരു പക്ഷെ തനിച്ച്..അല്ലെങ്കില്‍ എന്റെ ആഗ്രഹങ്ങള്‍ക്ക് തടസം നില്‍ക്കാത്തവര്‍ക്കു ഒപ്പം........

2009 നവംബർ 2, തിങ്കളാഴ്‌ച

സര്‍പ്പക്കാവ് ..


സര്‍പ്പക്കഥകള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു ....എന്ത് കൊണ്ടോ ...അവയുടെ സ്നേഹത്തിന്റെയും പകയുടെയും വായിച്ചറിഞ്ഞ കഥകള്‍ ..കുട്ടികാലത്ത് വളരെ ആകാംഷയോടെ കേട്ടിരുന്നിട്ടുണ്ട് ..പലപ്പോഴും അതേ കഥകള്‍ പറഞ്ഞു മറ്റു കൂടുകാര്‍ക്കിടയില്‍ വിലസിയിട്ടു മുണ്ട് ....എന്നും നിഗൂടതകള്‍ നിറഞ്ഞു നിന്ന കഥകള്‍ ..പറഞ്ഞു കേട്ടിട്ടുണ്ട് സര്‍പ്പക്കാവും നിഗൂടതകള്‍ നിറഞ്ഞതാണെന്ന് ..അപ്പോള്‍ പിന്നെ കാവില്‍ പോയപ്പോള്‍ ഒരാഗ്രഹം എങ്ങനെ എങ്കിലും എന്റെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ ഒരു ഫോട്ടോ വേണമെന്നു ..ജോലിയും സമ്പാദ്യവും അയപോള്‍ ഒരു ക്യാമറ വാങ്ങി ..അങ്ങനെ എടുതതാണീ ഫോട്ടോ..എങ്ങനെ ഉണ്ട്...

...പറ...ദേ മുറ്റത്ത്‌ ഭഗവതി എത്തി .....


... .കൊയ്തു കഴിഞ്ഞ വായ്കോല്‍കെട്ടുകള്‍ക്കിടയിലൂടെ ഞാന്‍ ഈറനോടെ തോര്‍ത്ത്‌ ഉടുത്തു വേഗത്തില്‍ മുറ്റത്തെത്തി ...മുറ്റത്ത്‌ ചാണകം മെഴുകി അമ്മ പച്ചനെല്ല് ഉണക്കാനിട്ടിരിക്കുന്നു ..ഉമ്മറത്ത്‌ കളം മെഴുകാനുള്ള അരിപൊടി കലക്കി വച്ചിട്ടുണ്ടെന്ന് അമ്മ അടുക്കളയില്‍നിന്നും വിളിച്ചു പറഞ്ഞു .. കുളിച്ചു വരുന്ന വരവാണ് കാലില്‍ പറ്റിയ വയ്ക്കോല്‍ പൊടികള്‍ ചവിട്ടിയില്‍ തട്ടി തിടുക്കത്തില്‍ ഉമ്മറത്ത്‌ കയറി ...കുളിക്കാന്‍ നില്‍കുമ്പോള്‍ അമ്പലത്തില്‍ വെടി പൊട്ടിയത് കേട്ടിരുന്നു ..അപ്പോള്‍ മുതല്‍ മനസ്സില്‍ സന്തോഷത്തിന്റെ തിരയിളക്കം..അമ്പലത്തില്‍ പോകാമായിരുന്നു ..വയ്കി ഉണര്‍ന്നത് കൊണ്ടു അത് നടന്നില്ല അതിനമ്മയുടെ വഴക്കും കേട്ടു.അച്ഛനോട് നുണപറഞ്ഞു ഇന്നു സ്കൂളിലും പോയില്ല ..അതുകൊണ്ട് ചേച്ചിമാര്‍ ആരും ഇല്ലതാനും....ഒരു സുഗവും തോന്നിയില്ല ..എന്നാലും വേഗം പൂജ മുറിയില്‍ വിളക്കുവച്ച്‌ കൈകല്‍ കൂപി ..മനസ്സില്‍ ഒരുപാടു സന്തോഷം ..ചെവിയില്‍ പൂരപറ മുഴങ്ങുന്നു ..ഉമ്മറത്ത്‌ വച്ചു കേട്ടതിനെക്കളും അടുത്തെത്തിയിരിക്കുന്നു പറ യുടെ ചെണ്ടമേളം .. ..വേഗം അതികം പുതിയ ഒന്നുമല്ലാത്ത ഒരു ഷര്‍ട്ടും ട്രൌസറും എടുത്തിട്ടു അടുക്കളയിലെത്തി ..പൂരക്കലമായാല്‍ എന്നും അമ്മ പപ്പടം കാച്ചും ഒരുപക്ഷെ എനിക്ക് വേണ്ടി ആയിരിക്കും ..പപ്പടത്തിന്റെ മണം മൂക്കിലേക്ക് കയറി..അടുക്കളയില്‍ അമ്മ നല്ല തിരക്കിലാണ് ..കാച്ചിവച്ച സാമ്പാറും പിന്നെ അമരക്കായ ഉപ്പേരിയും ഉണ്ട് നീ ചോറ് എടുത്തു ഉണ്ടോ ..അമ്മ....അപ്പോഴാണ് കണ്ടത് മറ്റൊരടുപ്പില്‍ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കുകയാണ് പൂരം വരികയല്ലേ.. വേഗം ചെന്നു ഞാന്‍ അല്പം പച്ചമാവെടുത്തു കയ്യില്‍ ഒഴിച്ച് രുചി നോക്കി ഹ്മ്മം നല്ല രസമുണ്ട്..ആവശ്യത്തിന് കൂടുതല്‍ സര്‍ക്കരയും ഇട്ടിട്ടുണ്ട് അമ്മ..എനിക്കിഷ്ടമുള്ള തു കൊണ്ടാകണം..അല്പംകൂടെ എടുക്കാന്‍ നോക്കിയപോലെ അമ്മ കണ്ണുരുട്ടി.. പിന്നെ ഒന്നും നോക്കിയില്ല വേഗം ചോറ് കഴിച്ചു ..ഒരു സദ്യയുടെ രുചി..പൂരം വരികയല്ലേ ..അപ്പോഴേക്കും പറ മേലെപുറത്തെ ആശാരിയുടെ വീട്ടില്‍ എത്തിയിരുന്നു ..തിടുക്കത്തില്‍ അമ്മ മുററത്തേക്ക് ഓടി എത്തി തിടുക്കത്തില്‍ കോലം എഴുതി ..അച്ഛനും എന്റെ വിളികേട്ടു പറമ്പില്‍ നിന്നും കാല്‍ കഴുകി മുറ്റത്തെത്തി ..ഭഗവതി എത്തി ടോ ..മുറ്റത്ത്‌ പൂരപറ ..അമ്മ മാറ്റിവച്ചിരുന്ന മുറം നെല്ലെടുത്ത് പാറയില്‍ ചരിഞ്ഞു പ്രാര്‍ത്ഥിച്ചു ..ഭഗവതി മുറ്റത്ത്‌ നിന്നു തുള്ളി ഞങ്ങളുടെ സമ്പാദ്യം ഏറ്റുവാങ്ങി .. നിന്നും ഒരു പിടിനെല്ലെടുത്തു മുകളിലേക്കും മുറ്റത്ത് വിതറി ..തലയില്‍ തൊട്ടു അനുഗ്രഹിച്ചു ..മടങ്ങി ..പറ യുടെ മേളം ദൂരേക്ക്‌ പോയി ..മനസ്സില്‍ ഞാന്‍ വിളിച്ചു ..എന്റെ ഭഗവതീ ...ഇനി ഒരിക്കലും തിരിച്ചു വരാത്ത എന്റെ ബാല്യവും ഒപ്പം ഓര്‍മകളും .....