..കഴിഞ്ഞ തവണ നാട്ടില്‍ ചെന്ന് സുനി ചേട്ടന്റെ കൂടെ ഷോര്‍ണൂര്‍ പോയതാണ്..മുന്‍പ് പറഞ്ഞിരുന്നലോ യാത്രകള്‍ എനിക്കിഷ്ടമാണ് എന്ന്..
ഓര്‍മ്മകളുടെ ലോകത്ത് നിന്നും ഞാന്‍ വിട പറഞ്ഞിട്ട് ഏറെ നാളുകളായി.ഈ തിരക്കിട്ട ജീവിതത്തിനിടയില്‍ ഓര്‍മകള്‍ക്ക് സ്ഥാനം നല്കുന്നവര് വളരെ ചുരുക്കം .ഞാനും കുറെ ഒക്കെ അങ്ങിനെ ആയിപോയ്യി ..പക്ഷെ ഇങ്ങനെ ഒരു അവസരം വീണു കിട്ടിയപോള്‍ ഞാന്‍ വീണ്ടും ഓര്‍മ്മകളെ പൊടി തട്ടി എടുക്കാന്‍ തുടങ്ങി..എന്റെ ഓര്‍മ്മകള്‍ക്കു ചെറിയ തോതിലെങ്കിലും നിങ്ങളെ രസിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതുമതി..എല്ലാവര്ക്കും നന്മകള് നേരുന്നു..
2010 മാർച്ച് 16, ചൊവ്വാഴ്ച
പെട്ടിക്കട.
..കഴിഞ്ഞ തവണ നാട്ടില്‍ ചെന്ന് സുനി ചേട്ടന്റെ കൂടെ ഷോര്‍ണൂര്‍ പോയതാണ്..മുന്‍പ് പറഞ്ഞിരുന്നലോ യാത്രകള്‍ എനിക്കിഷ്ടമാണ് എന്ന്..
2010 ഫെബ്രുവരി 28, ഞായറാഴ്ച
എന്തിനായിരിക്കാം അയാള്‍ എന്നോടങ്ങിനെ പറഞ്ഞത് ??
നേരം പുലരാന്‍ ഇനി നാഴികകള്‍ മാത്രം..അടുക്കളയിലെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ഇരുന്നു ..പാതിമയക്കത്തില്‍ ..കള്ളിന്റെ ലഹരിയില്‍ കണ്ണുകള്‍ അയാള്‍ പ്ലേറ്റില്‍ കൈകള്‍ പരത്തി..അവിടവിടെ ചിതറികിടക്കുന്ന മാംസ കഷ്ണങ്ങള്‍ക്കായി..അത് സാവധാനം ചവച്ചരക്കുന്നതും നോക്കി ഞാന്‍ അടുക്കളയുടെ ഒരു മൂലക്കല് നിന്നു.അയാളെ തനിച്ചവിടെ ആക്കി പോകാന്‍ എനിക്ക് മനസ് വന്നില്ല .അയ്യാള്‍ക്ക് ചര്ദിക്കനമാത്രേ..അയാള്‍ക്ക് തനിയെ എഴുനേല്‍ക്കാന്‍ കഴിയ്യില്ലെന്നു എനിക്കറിയാം..കുടിച്ചു കൂട്ടിയ കള്ള് വയറ്റില്‍ കിടന്നു മറിയുന്നു..അതിനു പുറത്തേക്കു ചാടുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട്. ഞാന്‍ ആലോചിക്കുകയായിരുന്നു എന്തിനു വേണ്ടിയാണു ഇവര്‍ ഇങ്ങനെ ..മിഴിയാത്ത കണ്ണുകളുമായി അയാള്‍ എന്റെ നേര്‍ക്ക് നോക്കി ..എന്നെ ഒന്ന് കൊന്നു തരുമോ ആരും അറിയാതെ??ആരും അറിയില്ല... വേദനിപ്പിക്കാതെ കൊല്ലണം..ഞാന്‍ ഞെട്ടിപ്പോയി ..ഇതുവരെ സന്തോഷവാനായി കണ്ട അയാളുടെ മറ്റൊരു മുഖം ..ചില മനസ്സുകള്‍ ഇങ്ങനെയാണ്..ആര്‍ക്കും പിടികൊടുക്കാതെ...ആരെയും ഒന്നും അറിയിപ്പിക്കാതെ..എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല സുഹൃത്തെ ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് അയാളെ തനിച്ചാക്കി മുറിയിലേക്ക് പോയി ..ഉറങ്ങാന്‍ കണ്ണുകള്‍ അടച്ചെങ്കിലും ഒരു നിമിഷം ഞാന്‍ ആലോചിച്ചു ..ആരുമല്ലാത്ത നമ്മളെല്ലാവരും ഈ പ്രവാസ ജീവിതത്തില്‍ ആരൊക്കെയോ ആകുന്നു എവിടെ തിരിഞ്ഞാലും സുഹൃത്തുക്കള്‍ ..നമ്മുടെ എല്ലാം എല്ലാം എന്നമട്ടില്‍ പലരെയും പരിജയപെടുത്തുന്നു ..പക്ഷെ ഒരു റൂംമാറ്റത്തിലൂടെ എല്ലാവരും പുതിയ ബന്ധം തേടുന്നു..പിന്നെ പഴയതെല്ലാം ഓര്‍മ്മകള്‍ ...
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


