2011 ഫെബ്രുവരി 8, ചൊവ്വാഴ്ച

എന്നെ കരയിച്ച പെണ്‍കുട്ടി ..


ഇതു കേരളമാണ് !
ഞാന്‍ നിങ്ങളുടെ ആരുമല്ല,
അമ്മയല്ല, ഭാര്യയല്ല, പെങ്ങളല്ല,
പിന്നെ നിങ്ങളെന്തിന്നു കരയണം,
നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ സുരക്ഷിതരല്ലേ,
അത് മതി,
ഈ ലോകത്ത് നിങ്ങള്‍ മാത്രം മതി,
ഒരു കാട്ടാളന്‍ എന്നെ ക്രൂരമായി
തിന്നു കൊന്നു,
നിങ്ങളെല്ലാം അത് നിസ്സംഗരായി
നോക്കി നിന്നു,
മനസാക്ഷി മരിച്ച മനുഷ്യ ജന്മങ്ങള്‍,
സാക്ഷരരെന്നു വീമ്പു കൊട്ടി പാടുന്ന
കപട സമൂഹം,
കൂട്ടുകാരെ, നിങ്ങള്‍ക്ക് നിങ്ങളെയുള്ളൂ,
നിങ്ങള്‍ നിങ്ങളെ സ്വയം സംരക്ഷിക്കുക,
കാരണം, ഇതു കേരളമാണ് !
എല്ലാം കഴിഞ്ഞു,
എങ്കിലും ആശിച്ചുപോയി,
ഒരാള്‍, ആരെങ്കിലും, ഒരാള്‍
ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍!

1 അഭിപ്രായം:

  1. എന്നെ ഒരുപാട് കരയിച്ച പെണ്‍കുട്ടി....

    "ഒരാള്‍, ആരെങ്കിലും, ഒരാള്‍ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍!"

    മറുപടിഇല്ലാതാക്കൂ